മൗനപ്പെയ്ത്ത് 
********************
കാടനൃത്തമിരുണ്ടാടിയ കുടിലിലേക്ക്
എത്തിയൊന്നു നോക്കതെയെന്തേ
കാറ്റുപോലും 
അറച്ചുതറച്ചു നിന്നത്….!


അപ്പുറമിപ്പുറമില്ലാത്ത
അനക്കങ്ങളെ കാതോർത്ത്
വ്യഭിചരിച്ച നിമിഷങ്ങളൊന്നിൽ
യോനിപ്പൂവിനെയൊളിപ്പിച്ച ,
മാനത്തെയിറുക്കാൻ വിസമ്മതിച്ച
പെൺകൊടിച്ചില്ലകളെ
ഒടിച്ചിട്ടേ അടങ്ങിയുള്ളൂ, 
ആ കാമക്കൈകൾ…..


കരൾമാലപോലും കവർന്നവന്
ഭോഗം നിഷേധിച്ചതിന്
പ്രാണൻതന്നെ 
കൈമടക്കു കൊടുത്തവൾ….വരണ്ടുപോയ ഭൂമിമാതേ
നിന്റെയുൾഗർഭത്തിലിവൾക്കൊപ്പം
ഞങ്ങളുടെയൊരു കുടം 
സങ്കടമഴ ചാറുമ്പോൾ
പെണ്മാനത്തിന്റെ 
മരണത്തിലേക്ക്
ദു:ഖമൌനം കനത്തു പെയ്യുന്നു…..

Comments

Popular posts from this blog