വേലിയ്ക്കപ്പുറം

എനിക്ക്
നുള്ളി മണപ്പിക്കാൻ
നീയൊരു
വിടരാൻ വെമ്പുന്ന
മുല്ലമൊട്ടായി
കൂമ്പി നിന്നിരുന്നു


ഇരുട്ടിൽ നിന്നും മുങ്ങി നിവർന്ന
പുലരി പോലുള്ള
നിന്റെ
പുഞ്ചിരിക്കായി ഞാൻ
ഞെട്ടിയുണർന്നിരുന്നു


എന്തേ
നിന്നെ ഞാൻ
കളഞ്ഞിട്ടത്
എന്തിനായിരുന്നു….
എവിടെയായിരുന്നുഏതോ ഒരു മറവിയിലൂടെ
നമ്മൾ
നീണ്ട ചുരത്തിനപ്പുറമിപ്പുറം
കാണാതെകേൾക്കാതെ….
ഉറങ്ങിപ്പോയി…..
ശിലകളായി
യുഗങ്ങൾ താണ്ടി….!

Comments