മതി
**********
മണിമാളികയുണ്ടൊന്ന്
അപ്പുറം ചാളപ്പുരയാണ്
മതിലിടക്ക് 
ചെറുതൊന്ന് പൊങ്ങിയത്
അത് കൊണ്ടാണ്.


ഇപ്പുറം കാവിയാണ്
മറുപുറത്ത്
തനിപ്പച്ചയും
മതി കനത്തല്ലേ മതിയാകൂ


നീലനീ മിഴിച്ചാട്ടങ്ങ
ഇപ്പുറത്ത് നിന്നും
അങ്ങേപ്പുറത്ത് നിന്ന്
ക്ഷണിക്കും പൌരുഷം
മതിൽപ്പൊക്കം കൂടിയേ തീരൂഇനിയെങ്ങാ 
മിഴികളുടക്കി
മനസ്സുടഞ്ഞ്
ഒഴുകിയാ
കട പുഴങ്ങുമോ
മതി തകരുമോ

Comments