കവി
************
കാലംതെറ്റിവിശക്കുന്ന
മനസ്സുണ്ട്
കാലാതീതം ദാഹിക്കുന്ന
ഹൃദയവും
പന്തിയിലക്കമിട്ട
ഇരിപ്പുകൾ
ഉറയ്ക്കാതെ
ഉറപ്പിക്കാതെ
സിരകളിൽ
കശക്കിക്കറക്കി
ആദ്യാന്തങ്ങളെ
ഇടവിട്ടിരുത്തി വിളമ്പാൻ
ആദ്യമിളക്കുന്ന
കനപചനത്തിനോ
ഒടുക്കം 
നേർത്തു പോകുന്ന
പാർച്ചയ്ക്കോ
നേതി നേതിയെന്നു പുലമ്പി
വീണ്ടും വീണ്ടും
വിശക്കുന്ന
വിദ്യുൽ സ്വപ്നങ്ങളായി
മിന്നിത്തിളങ്ങി
മറഞ്ഞു നിൽപ്പുണ്ട്
കവിയാണുപോലും !

Comments