അവളൊഴുക്ക്
**********************
അവൾക്കു മേൽ
ചുട്ടികൾ കുത്തപ്പെടുന്നുണ്ട്

ഓരോന്നിനും ഓരോ
വിസ്താര വിവർത്തനം...

വലുപ്പം വന്ന്
ചിലത്
ചെളിക്കുളങ്ങളാകുന്നു
മറ്റു ചിലത്
നീലപ്പൊയ്കകളും

ഇടക്കു വരയപ്പെടുന്ന
ചാലുകൾ
എല്ലാം ബന്ധിപ്പിച്ചൊരു
കുത്തൊഴുക്കിൽ
അവളുടെ കുതറിയോട്ടങ്ങൾ
ചാടിപ്പിടയുന്നു,
വീണ്ടുമൊഴുകുന്നു...

കിണർ
ആഴം കൊണ്ടിട്ടുണ്ട്
ശിലാസമാധിയിലാകാം
ശിഥിലപതനം.


Comments