പ്രതിദാഹം
************
ചെമന്നനക്ഷത്രം കണ്ണടച്ചതില്‍
ഇറങ്ങിച്ചുരുണ്ടൊരു മുഷ്ടി
കനംകൊണ്ടു നിന്നപ്പോള്‍
കാറ്റു കിതച്ചുചാടി
മണ്ണിന്റെ മനംമറിഞ്ഞു
മാനം മലക്കംചവിട്ടി
കടലിരമ്പി വന്നു ...

നാളോടുനാള്‍
തുടുത്തുപുലര്‍ന്നതും
തോട്ടിറമ്പും തൊട്ടുരുമ്മി
ചുവന്നചാല്‍
കലക്കവെള്ളത്തിലേക്ക്
തുള്ളിയിറങ്ങി ....

Comments

Popular posts from this blog