മടക്കം

എഴുതാപ്പുറം മാത്രം വായിക്കുന്ന നിനക്ക്
ഞാനെന്റെയകം തന്നു

പുറം തോടുകളെല്ലാം ചിക്കിത്തുരന്ന് നീ
ചികഞ്ഞിടത്തൊന്നും
എന്നെ കണ്ടില്ല.

എന്നിലേൽപ്പിച്ച
ഒരായിരം പുറം വ്രണങ്ങളിൽ നിന്നും
നീ സംതൃപ്തി നേടിയെന്ന്

ഇല്ല - എന്റെയകം നിറയെ കുളിരാണ്
നിനക്കായ് മാത്രം കരുതി വച്ചത്

നീ വന്നു കൊൾക
വേനലിന്റെ കനൽക്കാറ്റുമായി -
എന്നിലേയ്ക്ക്

ഒന്നൂളിയിട്ടാൽ മാത്രം മതിയാകും
നിന്നെ തണുപ്പിക്കുന്ന
എന്റെ സ്നേഹച്ചീളുകളെ
ഊറ്റിയുണക്കാൻ
നിന്റെയുഷ്ണം മതി വരില്ല.


Comments

Popular posts from this blog