ഹൃദയകമ്പനം
********************
ഈ വഴി വരുന്നവർക്ക്
സ്വപ്നനിലാവു വിരിച്ച്
എത്രയോ പുതുമിഴികളെ
വിസ്മയം താളിച്ചൂട്ടിയതാണ്

വരൂ വരൂഎന്ന്
നഗ്നഹൃദയത്തെയെന്റെ
വിൽക്കാനും 
തെരുവുകളൊരുക്കിയെത്ര വട്ടം !

ശിലാസൌധങ്ങൾക്കെന്റെ മാറിൽ
നിവരാനിടമളന്ന്
തിരക്കിയൊതുങ്ങിയതും കഥയായി

ബോധോദയസ്ഥലികളിലേക്ക്
വഴി നടക്കുന്നവരെ
ബൌദ്ധധർമ്മനന്മകളായി
പിൻഗമിച്ചിട്ടേയുള്ളൂ

ആഹ്ളാദക്കൊഴുപ്പുകളടിഞ്ഞ്
പ്രാണസ്തംഭനങ്ങളിലേക്ക്
ഉരസിയകന്ന
ഹൃദയപാളികളേ,
പിഴവൊടുക്കുംപോലല്ലോ
ഈ ഹൃദയാഘാതം
ചരിത്രകമ്പനം


Comments

Popular posts from this blog