തുടർച്ച
**********
ഒരാണ്ടിന്റെ
ഓജസ്സുകളും
ഓക്കാനങ്ങളും
ഭ്രാന്തൻ ഞൊട്ടുകളും
ആഹ്ലാദപ്പൊട്ടുകളും
ഒന്ന് കുടഞ്ഞ് 
നിവരുകയാണ്
വിഷുവെട്ടത്തിലേക്ക്
മിഴിയുണർന്നപ്പോൾ
സ്നേഹത്തിരി 
കൊളുത്തിയത്
വെളിച്ചമിപ്പോഴും
തൂകുന്നുണ്ട്
എങ്കിലുമറിയുന്നു
പിൻ വിളികളിൽ
മൌനമുണ്ട്
ഒരിരുട്ടുപൂച്ചയുടെ 
മെയ്യനക്കവും
കേൾക്കുന്നുണ്ട്
പകപ്പിന്റെ
വിളർത്തൊരു ചോദ്യത്തെ
കണ്ടെന്ന പരുങ്ങൽ

പിൻ ചാട്ടങ്ങളെയൊതുക്കാൻ
ഒരു കരുതൽ
ഇപ്പോഴേ നീട്ടിയിട്ടേക്കാം
മുന്നിലേക്ക്.

Comments