സ്ഫോടനം
***********************
പിഴച്ചചുവടുകളുടെ തുടർക്കഥയിൽ
കള്ളവണ്ടികയറ്റം
നുഴഞ്ഞുകേറിയതെന്നന്നതു പോലും
ചരിത്രമാകുന്നു.
ചാടിപ്പോയ കിനാവുകൾക്ക്
അറബിക്കഥകളിലെ
സുൽത്താന്റെ  തലപ്പാവുകളുണ്ടായിരുന്നു..
എച്ചിൽതിന്ന മോഹങ്ങളെല്ലാം
കാത്തു മുഷിഞ്ഞിട്ടും
മുങ്ങിനിവരാൻ
ഒരു തെളിനീരൊഴുക്കിന്
വ്യഗ്രത കൂട്ടിയിരുന്നു
മരുഭൂവായി മനസ്സിലെന്നും
സൂര്യാതപം
കുത്തിപ്പെയ്തു നിന്നതേയുള്ളൂ
മറുകണ്ടം ചാടിയ 
തടയണകളെല്ലാം 
ഒരേ ചാലിലേയ്ക്കെങ്ങനെ-
യെത്തിക്കുന്നെന്ന്
അത്ഭുതം കൂറും മുമ്പ്

പ്രാണനിൽത്തന്നെ
ഒരു സ്ഫോടനം
വച്ചുകെട്ടിയ
വിങ്ങിപ്പൊട്ടൽ 
ശിഷ്ടമാകുന്നുവോ ?

Comments

Popular posts from this blog