ദിക്കുകൾ തേടുമ്പോൾ
************************


നോട്ടം താഴേക്കിറങ്ങുമ്പോൾ
എന്തേ സ്വപ്നങ്ങൾ 
ഉയരങ്ങളിലേക്കു പറക്കുന്നു

ഉയർന്നു പറക്കുമ്പോളെന്തേ 
മനസ്സ് വീഴ്ച്ച ഭയക്കുന്നു
വടക്കോട്ടടിപ്പാടുകളോ 
മറവിൽ മായുന്നു

തെക്കുനിന്നുമുള്ള കാറ്റിൽ 
എപ്പോഴും മതിതെറ്റി വഴി മടങ്ങുന്നു

പശ്ചിമവിദൂരങ്ങളിൽ നിന്നും
വിലയില്ലായ്മയുടെ വിലകളറിയുന്നു
പൂർവ്വങ്ങളിൽ 
ഉദയങ്ങൾ മയങ്ങുന്നു

ഇടതുംവലതും
മുൻപുംപിമ്പും 
വട്ടം കറങ്ങിയവയെല്ലാം
അരക്ഷിതമുലയുന്നുComments