പെണ്കളിയിലെ ഭയഛേദം
*************************************

അവർ  വട്ടംതട്ടിനിന്നു
എലാവർക്കും എല്ലാവരേയും കാണാം
കേൾക്കാം പറയാം തൊടാം തലോടാം
തട്ടിയിടാം തല്ലിയുടക്കാം
പരസ്പരം പുണരുകയുമാകാം.

ചൂളമടിച്ച തുടക്കത്തിൽ 
കണ്ണുകൾ നീട്ടി
ഉടലുഴിച്ചിലിൽ 
എല്ലാമറിയണം
വളവുകൾ, വടിവുകൾ 
തുമ്പും തുരുമ്പുമടക്കം

ഇനി വിരൽനീട്ടങ്ങൾ 
തൊട്ടുഴിഞ്ഞക്കം കുറിച്ച്
അറിവുകൊണ്ട കളിയിൽ മുറുകി
തടവിക്കിതച്ച്
വളവുകളെ നീർത്തി 
ഇടവഴികളെ വിസ്തരിച്ച്
ചരൽ പൂശിയുടലു ചെമക്കുമ്പോൾ 
വാശിയിലൊത്തു പതംവന്ന്
ചലനം നിലച്ച
പ്രതിമകളായാൽ 
കളിയുടെ കാതലിലേക്ക്
കണ്ടറിഞ്ഞ, കേട്ടുറഞ്ഞ
തൊട്ടും മണത്തുമൂറിയ
ദ്വാരങ്ങളകം പുറം
കടമളന്നുപകർന്ന
നൊമ്പരമെഴുക്കുരുക്കി
ചേർത്തടച്ച 
അവസാനത്തെ മുഴക്കത്തിനു
കാതോർക്കണം 
പൊടുന്നനെയുള്ള പരക്കം പാച്ചിൽ ....
 പഴുതുകളടഞ്ഞ
പെണ്ശ്വാസത്തിൽ നിന്നും
എടുത്തു ചാടുമൊരു
പ്രതിദാഹം
മിന്നുന്നൊരു കത്തിത്തുമ്പ്
അറുക്കാനൊരുങ്ങി വരും പോലെ

Comments

Popular posts from this blog