പ്രതീക്ഷത്തുമ്പിൽ
****************************
ഉൾവലിയുന്നുണ്ടൂഷ്മാവെന്നി-
ലിതൊരസ്തമയത്തിന്റെ നാന്ദി
ഉറങ്ങാനെന്നിട്ടുമെന്തേയലസം
തുടിക്കും സ്വപ്നമുണ്ടെന്നോശിഷ്ടം!
ജീവൻനരയ്ക്കും ത്വജയ്ക്കും
നീർ നീളെ വറ്റും മിഴികൾക്കും
വേറിട്ടു നിറംമങ്ങുമിഴകൾക്കും
സാന്ത്വനം കാത്തിന്നും സ്വപ്നം!
രാവണയുമ്പോളുദിക്കാൻ സൂര്യൻ
ഓടിക്കിതച്ചടുക്കുമെന്നറിയുന്നു!
വെട്ടമേ സത്യമീയുലകത്തിൽ
വാട്ടത്തിൽ നിന്നുണർത്തിടാൻ!

ഒന്നൊടുങ്ങുമ്പോളുദിയ്ക്കാൻ
മറ്റൊരു ദീപം കെടാക്കണ്ണുമായ്
എന്തിനായ് നോവണം, നീറണം
മൌനത്തോടേൽക്കണമിരുട്ടിനെ.

Comments

Popular posts from this blog