മരം
****
ഇന്നെന്നെ
കൊട്ടിയടക്കുന്ന വാതിൽ
പണ്ടെനിക്ക് തണൽ തന്ന
സാന്ത്വനമായിരുന്നു


പിച്ചിച്ചീന്തി അടുപ്പിലിട്ട്
കത്തിച്ചാളിക്കുന്ന
ചില്ലകൾ
പണ്ടെനിക്ക്
തുടുത്ത പഴങ്ങൾ നീട്ടിയിരുന്നു


പട്ടുപോയൊരു പ്രണയം
നിന്റെ തണലുകളിൽ
പണ്ടെന്നോ
ചട്ടീം കലോം
ചൊട്ടേം പുള്ളും
അക്കുത്തിക്കുത്താന
പെരുങ്കുത്തും
കാച്ചിക്കുത്തി

മധുരമുണ്ടിരുന്നു

Comments